കൊവിഡ് ബാധ: കോട്ടയം മാർക്കറ്റ് അടയ്ക്കില്ല; മാർക്കറ്റ് ചൊവ്വാഴ്ചയും തുറന്നു പ്രവർത്തിക്കും; മുഴുവൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന

കൊവിഡ് ബാധ: കോട്ടയം മാർക്കറ്റ് അടയ്ക്കില്ല; മാർക്കറ്റ് ചൊവ്വാഴ്ചയും തുറന്നു പ്രവർത്തിക്കും; മുഴുവൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധ അതിരൂക്ഷമായ സാഹചര്യത്തിൽ കോട്ടയം മാർക്കറ്റ് അടയ്ക്കുമെന്ന പ്രഖ്യാപനം തള്ളി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവോണ ദിവസം രാവിലെ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷന്റെ പേരിലാണ് കോട്ടയം മാർക്കറ്റ് ഇനി ഒരാഴ്ച അടച്ചിടുമെന്ന പ്രസ്താവന പുറത്തിറങ്ങിയത്. എന്നാൽ, മാർക്കറ്റ് അടച്ചിടാനുള്ള തീരുമാനം തള്ളി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത് എത്തിയിരുന്നു.

ഇതിനിടെ മാർക്കറ്റ് ചൊവ്വാഴ്ചയും തുറന്നു പ്രവർത്തിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവ് ജില്ലാ കളക്ടർ എം.അഞ്ജനയെ ബന്ധപ്പെട്ടതോടെ തന്റെ അറിവോടെയല്ല വാർത്ത പ്രചരിക്കുന്നതെന്നു ഇവരും വ്യക്തമാക്കി. തുടർന്നാണ് വ്യാപാരികൾ തമ്മിലുള്ള തർക്കമാണ് അപ്രതീക്ഷിതമായി മാർക്കറ്റ് അടയ്ക്കുകയാണ് എന്ന പ്രഖ്യാപനത്തിനു പിന്നിലെന്നു വ്യക്തമായത്. ഇതോടെയാണ് വിഷയത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തിരുവോണ ദിവസം മർച്ചന്റ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവന വ്യാപകമായി പ്രചരിച്ചിരുന്നു. തിരുവോണത്തിന് പത്രങ്ങൾ അവധിയായതിനാൽ മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രസ്താവന ശരവേഗത്തിലാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇതു സംബന്ധിച്ചുള്ള പ്രസ്താവന തിരുത്തിയുള്ള വാർത്ത ചെയ്തത് തേർഡ് ഐ മാത്രമായിരുന്നു താനും. മറ്റൊരു മാധ്യമങ്ങളും ഇതു പ്രസിദ്ധീകരിച്ചതുമില്ല.

ഇതിനിടെയാണ് തിരോവണദിവസമായ തിങ്കളാഴ്ച രാത്രി വൈകി ജില്ലാ ഭരണകൂടത്തിന്റെ പ്രസ്താവന പുറത്തു വന്നത്. കോട്ടയം മാർക്കറ്റ് അടയ്‌ക്കേണ്ടെന്നും തിരൂമാനിച്ച ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുഴുവൻ വ്യാപാരികളെയും തൊഴിലാളികളെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കാനും നിർദേശിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി മാർക്കറ്റിൽ നടക്കുന്ന പരിശോധനയിൽ മുഴുവൻ വ്യാപാരികളെയും തൊഴിലാളികളെയും പരിശോധനയ്ക്കു വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറിമാർക്കറ്റിലും മീൻ മാർക്കറ്റിലും കൂടുതൽ ആളുകൾക്കു കൊവിഡ് ബാധിച്ചത് ആശങ്കയ്ക്കിടയായി ഇപ്പോഴും തുടരുകയാണ്.