video
play-sharp-fill
കൊട്ടിയൂരില്‍ മയക്കുവെടി വച്ച്‌ പിടികൂടിയ കടുവ ചത്തു; കടുവയുടെ ഉളിപ്പല്ല് നഷ്ടമായിരുന്നു

കൊട്ടിയൂരില്‍ മയക്കുവെടി വച്ച്‌ പിടികൂടിയ കടുവ ചത്തു; കടുവയുടെ ഉളിപ്പല്ല് നഷ്ടമായിരുന്നു

കണ്ണൂർ: കൊട്ടിയൂരില്‍ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടി വച്ച്‌ പിടികൂടിയ കടുവ ചത്തു.

10 വയസുള്ള ആണ്‍കടുവയാണ് ചത്തത്. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്.

കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി അറിയിച്ചിരുന്നു. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് കൊട്ടിയൂർ പന്നിയാംമലയില്‍ നിന്ന് കടുവയെ മയക്കുവെടി വച്ച്‌ പിടിച്ചത്.
കടുവയെ തൃശ്ശൂർ മൃഗശാലയില്‍ എത്തിക്കുമെന്നും ഉളിപ്പല്ല് നഷ്ടമായതിനാല്‍ കടുവയെ വനത്തില്‍ വിടേണ്ടതിലെന്നും വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.

കടുവയെ കാട്ടിലേക്ക് വിടില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചിരുന്നു. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ ഇന്നും പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു.