കോട്ടയത്ത്  കെ റെയിലിന്  സ്റ്റേഷൻ നിർമ്മിക്കുന്നത് ചതുപ്പു നിലത്ത്;  ദക്ഷിണ റെയിൽവേ റിപ്പോർട്ട്  അവഗണിച്ചു

കോട്ടയത്ത് കെ റെയിലിന് സ്റ്റേഷൻ നിർമ്മിക്കുന്നത് ചതുപ്പു നിലത്ത്; ദക്ഷിണ റെയിൽവേ റിപ്പോർട്ട് അവഗണിച്ചു

സ്വന്തം ലേഖകൻ

കോട്ടയം:ചതുപ്പും കൃഷിയിടങ്ങളുമുള്ള പ്രദേശത്ത് സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനാകില്ലെന്ന ദക്ഷിണ റെയില്‍വെയുടെ റിപ്പോര്‍ട്ട് കെ റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ അവഗണിച്ചു.
കോട്ടയം സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് തള്ളിക്കളഞ്ഞത്. ഡി.പി.ആറില്‍ വേമ്ബനാട്ട് കായലില്‍ വരെ സ്റ്റേഷന്‍റെ സ്ഥാനം കാണിച്ചിട്ടുമുണ്ട്. റെയില്‍വെ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു

ദക്ഷിണ റയില്‍വേയുടെ ചീഫ് അഡ്മിനസ്ട്രേറ്റീവ് ഓഫീസര്‍ കെ റയില്‍ ഡവലപ്പമെന്‍റ് കോര്‍പ്പറേഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കൊടുരാറിന്‍റെ തീരത്തായുള്ള സ്ഥലമാണ് ഡിപിആറില്‍ സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വര്‍ഷത്തില്‍ 7 മാസവും വെള്ളം കയറി കിടക്കുന്ന സ്ഥലം സ്റ്റേഷന്‍ നിര്‍മ്മാണത്തിന് യോജിച്ചതല്ലെന്നാണ് റെയില്‍വെ പറയുന്നത്. തണ്ണീര്‍ത്തടമായ പ്രദേശം തരം മാറ്റുന്നതിനും പ്രയാസമാണ്.ആവശ്യമായ റോഡില്ലാത്തതും തടസം സൃഷ്ടിക്കുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ റെയില്‍വെ കടന്ന് പോകുന്നതും
സമീപത്തുകൂടിയാണ്.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഡി.പി.ആറില്‍ ഈ സ്ഥലം സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്.ഡി.പി.ആറിന്‍റെ ആറാം വോളിയത്തില്‍ പന്ത്രണ്ടാം പേജിലാണ് സ്റ്റേഷനെ കുറിച്ചുള്ള ചിത്രമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്.

എന്നാല്‍ ഡി.പി.ആര്‍.വോള്യം -2.മെയിന്‍ റിപോര്‍ട്ട് പാര്‍ട്ട് -Bയില്‍ കോട്ടയം സ്റ്റേഷനെ കായലില്‍ വരെ എത്തിച്ചിട്ടുണ്ട്. ഡിപിആര്‍ തയ്യാറാക്കിയതില്‍ പോലും സൂക്ഷ്മതയില്ലെന്ന് വ്യക്തം.267 ഏക്കര്‍ ഭൂമിയാണ് കോട്ടയം ജില്ലയില്‍ മാത്രം കെ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരിക സ്റ്റേഷന് വേണ്ടിയാണ്.