കിണറ്റിൽവീണ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താണു; കയറിൽ തൂങ്ങിയിറങ്ങി കുഞ്ഞിനെ കരയ്ക്കെത്തിച്ചത്  ഏഴാം ക്ലാസുകാരി;  കോട്ടയത്തെ ചുണക്കുട്ടിയായി അൽഫോൻസാ

കിണറ്റിൽവീണ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താണു; കയറിൽ തൂങ്ങിയിറങ്ങി കുഞ്ഞിനെ കരയ്ക്കെത്തിച്ചത് ഏഴാം ക്ലാസുകാരി; കോട്ടയത്തെ ചുണക്കുട്ടിയായി അൽഫോൻസാ

സ്വന്തം ലേഖകൻ

കോട്ടയം: 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍ കുഞ്ഞിനെ കയറില്‍ തൂങ്ങി ഇറങ്ങിയാണ് 13 വയസ്സുകാരിയായ അല്‍ഫോന്‍സ കരയ്‌ക്കെത്തിച്ചത്. അല്‍ഫോന്‍സയുടെ അരുമയായ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയെന്ന ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്.

ബുധനാഴ്ച വൈകിട്ടാണ് മണിക്കുട്ടി വീടിനടുത്തുള്ള കിണറ്റില്‍ വീണത്.തീറ്റയ്ക്കായി പുരയിടത്തില്‍ മേഞ്ഞു നടക്കുമ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആടിനെ അഴിച്ചു കൊണ്ടുപോകാന്‍ അല്‍ഫോന്‍സയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റില്‍ വീണ് കിടന്ന് ജീവനു വേണ്ടി പിടയുന്ന ആട്ടിന്‍കുട്ടിയെ കണ്ടത്.

വീട്ടുകാരുടെ ശബ്ദം കേട്ട് അയല്‍ക്കാരും മറ്റും ഓടിക്കൂടിയെങ്കിലും കിണറ്റില്‍ രണ്ടര ആള്‍ വെള്ളം ഉണ്ടായിരുന്നതിനാല്‍ പേടി മൂലം ആരും കിണറ്റിലിറങ്ങാന്‍ തയാറായില്ല.

കിണറ്റിലിറങ്ങാന്‍ പറ്റുന്ന ആരെയെങ്കിലും കണ്ടുപിടിക്കാനായി ലിജു അടുത്തുള്ള ജംക്ഷനിലേക്ക് പോയി. ഇതിനിടയില്‍ ആട്ടിന്‍കുട്ടി വെള്ളം കുടിച്ചു മുങ്ങിത്താഴാന്‍ തുടങ്ങി. ഇതോടെ അല്‍ഫോന്‍സ സാഹസികയമായി വെള്ളത്തിലേക്ക് ഇറങ്ങി.

അടുത്തുള്ള മരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി ആട്ടിന്‍ കുട്ടിയെ വെള്ളത്തില്‍ നിന്നു രക്ഷപ്പെടുത്തി.കരയില്‍ നിന്നിരുന്നവര്‍ കയറില്‍ കെട്ടി ഇറക്കിയ ചൂരല്‍ കൊട്ടയില്‍ ആട്ടിന്‍കുട്ടി കരപറ്റി.

മാഞ്ഞൂര്‍ സൗത്ത് കിഴക്കേടത്ത് പ്രായില്‍ ലിജുവിന്റെയും ഷൈനിയുടെയും മകളായ അല്‍ഫോന്‍സ ലിജു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.