play-sharp-fill
കോട്ടയം നഗരത്തിൽ മിനിലോറി നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു: 3 പേർക്ക് പരിക്ക്:കാറും ഓട്ടോയും തകർന്നു : ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു: വൻ ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക് .

കോട്ടയം നഗരത്തിൽ മിനിലോറി നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു: 3 പേർക്ക് പരിക്ക്:കാറും ഓട്ടോയും തകർന്നു : ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് .

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വൻ അപകടം.ടി.ബി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപം നിയന്ത്രണം നഷ്ടമായ മിനി ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചു മറിഞ്ഞു.
ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരുക്ക്. മറ്റു വാഹനങ്ങളില്‍ ഇടിച്ച ശേഷം കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോർമറില്‍ ഇടിച്ചതോടെയാണ് വണ്ടി മറിഞ്ഞത്. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

ഇന്ന് രാവിലെ 10.30നാ നായിരുന്നു അപകടം. എംസാന്റുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

മിനി ലോറിയില്‍ ഉണ്ടായിരുന്ന മണ്ണുള്‍പ്പെട റോഡിലേക്കു വീണതോടെ ടിബി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ
പോലീസ് എത്തി ഗതാഗത കുരുക്ക് ഒഴിവാക്കുകയായിരുന്നു. ക്രെയിന്‍ എത്തിച്ച്‌ ലോറി നീക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ പോലീസ് കേസെടുത്തു.

നാട്ടകം മുളങ്കുഴ സ്വദേശികളായ അജി, ബിനു എന്നിവർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്ക്.
കെ എസ് ഇ ബി ക്ക് വൻ നഷ്ടം സംഭവിച്ചിട്ടുണ്ട്.