play-sharp-fill
കോട്ടയം ടൗണിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്: ഇന്നു രാവിലെ മനോരമ ജംഗ്ഷനിലാണ് അപകടം: പരിക്കേറ്റ വടവാതൂർ സ്വദേശി ജോയിയെ കോട്ടയം മെഡി.കോളജിലേക്ക് മാറ്റി.

കോട്ടയം ടൗണിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്: ഇന്നു രാവിലെ മനോരമ ജംഗ്ഷനിലാണ് അപകടം: പരിക്കേറ്റ വടവാതൂർ സ്വദേശി ജോയിയെ കോട്ടയം മെഡി.കോളജിലേക്ക് മാറ്റി.

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കെ കെ റോഡിൽ മലയാള മനോരമ ജംഗ്ഷനു മുന്നിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി.

വടവാതൂർ സ്വദേശിയും കഞ്ഞിക്കുഴി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സെക്യൂരിറ്റി ജീവനക്കാരനുമായ ജോയി (54)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ആയിരുന്നു അപകടം. സ്വകാര്യ ബസ്സിന് അടിയിൽ കുടുങ്ങിയ ജോയിയെ

മീറ്ററുകളോളം വലിച്ചു നീക്കി. ഗുരുതരമായി പരിക്കേറ്റ ജോയിയെ ആദ്യം ജില്ലാ

ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ പ്രാഥമിക

ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.