play-sharp-fill
കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.പി.അഡ്വ. കെ.ഫ്രാൻസിസ് ജോർജ് .

കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.പി.അഡ്വ. കെ.ഫ്രാൻസിസ് ജോർജ് .

 

കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടി കുളപ്പുരക്കടവ് പാലത്തിൻ്റെ തൂണുകളിൽ
അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.പി. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് .

കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് തൂണുകളിൽ മാലിന്യങ്ങൾ ഒഴുകി വന്ന് തടയാൻ തുടങ്ങിയത്. മറ്റു പാലങ്ങളുടെ തൂണുകളെക്കാൾ പരസ്പരം ഉള്ള അകലം കുറവായതിനാൽ ആണ് ഇവിടെ മാലിന്യങ്ങൾ നിറയുന്നത്.

വലിയ തോതിൽ തടികളും,മുളകളും, പ്ലാസ്റ്റിക്കുകളും, ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളും, അടക്കമുള്ള വെയിസ്റ്റ് അടിഞ്ഞു കിടക്കുന്നതിനാൽ വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് പാലത്തിൻ്റെ തൂണുകളിൽ വലീയ സമ്മർദ്ദം ഉണ്ടായിരിക്കുകയാണ്. ഇത് പാലത്തിന് ബലക്ഷയം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം സമീപവാസികൾക്ക് വലീയ പ്രയാസം ഉണ്ടാക്കിയിരിക്കുവാണ്.
ഇതിൻ്റെ ഗൗരവം ജില്ലാ കളക്ടറെയും ഇറിഗേഷൻ ഉദ്യോഗസ്ഥരെയും അറിയിച്ചതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.