
കോട്ടയം: കോട്ടയത്ത് രാവിലെ ആളില്ലാതെ മാറ്റിവച്ച എസ്എഫ് ഐ എസ്പി ഓഫീസ് മാർച്ച് ഉച്ച കഴിഞ്ഞ് നടത്തി. പങ്കെടുത്തത് വെറും 20 പേർ. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് പ്രഖ്യാപിച്ചത്.
രാവിലെ 10.30ന് മാര്‍ച്ച് ആരംഭിക്കുമെന്നാണ് എസ്.എഫ്.ഐ. അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നു പത്തുമണിയോടെ തന്നെ പോലീസ് കലക്ടറേറ്റിന്റെ ഭാഗത്തു ബാരിക്കേട് വെച്ചു കെ.കെ. റോഡിലെ ഗരാഗതം തടഞ്ഞു. വാഹനങ്ങള്‍ ഇട റോഡിലൂടെ കടത്തിവിട്ടതോടെ നഗരം ഗതാഗത കുരുക്കില്‍ കുരുങ്ങി.
എന്നാല്‍, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയില്ല. മാര്‍ച്ച് നടത്താന്‍ നേതാക്കള്‍ മാത്രമാണ് എത്തിയത്. എസ്.എഫ്.ഐ പഠന ക്യാമ്പ് കഴിഞ്ഞു പ്രവര്‍ത്തകര്‍ ആരും ക്യാമ്പസിലേക്ക് എത്തിയില്ല. ഇതാണ് ആളില്ലാതിരുന്നതിനു കാരണമെന്നു എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് നടത്താനാകാതെ എസ്.എഫ്.ഐ വലഞ്ഞു.
രണ്ടര മണിക്കൂര്‍ പിന്നിട്ടിട്ടും മാര്‍ച്ച് നടത്താനാകാതെ വന്നതോടെ നഗരത്തിലെ ഗതാഗത കുരുക്ക് ഇരട്ടിയായി. ആംബുലന്‍സുകളും കുരുക്കില്‍ കുരുങ്ങി. പരുക്കേറ്റ് ജനറല്‍ ആശുപത്രിയിലേക്ക് എത്തിയവര്‍ കെഞ്ചി പറഞ്ഞിട്ടും പോലീസ് ബാരിക്കേട് നീക്കിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ വരില്ലെന്നു കണ്ടതോടെ പോലീസ് ബാരിക്കേട് 12.30ന് നീക്കി. ഇതിനിടെ മാധ്യമങ്ങളില്‍ എസ്.എഫ്.ഐയ്ക്കു മാര്‍ച്ച് നടത്താന്‍ പ്രവര്‍ത്തകരില്ലാതെ വന്നതോടെ വാര്‍ത്തകളും വന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇത് എസ്.എഫ്.ഐയ്ക്കു ക്ഷീണം ചെയ്തു.
ഇതോടെ 2.30ന് ഇരുപതോളം പ്രവര്‍ത്തകരുമായി നേതാക്കള്‍ മാര്‍ച്ച് നടത്തി. പോലീസ് മാര്‍ച്ച് ബാരിക്കേട് വെച്ചു വീണ്ടും തടഞ്ഞു. ബാരിക്കേട് തള്ളി മറിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഒടുവില്‍ റോഡില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
എസ്.എഫ്.ഐ മാര്‍ച്ച് മാറ്റിവെച്ചത് ആരാണു പറഞ്ഞത്. എപ്പോഴാണ് മാര്‍ച്ച് നടത്തേണ്ടതെന്നു തീരുമാനിക്കേണ്ടതു ജില്ലാ കമ്മിറ്റിയാണ്. ജില്ലാ കമ്മിറ്റി ഒരിടത്തും മാര്‍ച്ച് മാറ്റിവെച്ചതായി പറഞ്ഞിട്ടില്ലെന്നുപറഞ്ഞ് തടിതപ്പി .







