play-sharp-fill
കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം “സർഗ്ഗസംഗമം 2024” മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യയിൽ:ഒക്ടോബർ 17, 18, 19 തീയതികളിൽ

കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം “സർഗ്ഗസംഗമം 2024” മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യയിൽ:ഒക്ടോബർ 17, 18, 19 തീയതികളിൽ

കോട്ടയം: കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം “സർഗ്ഗസംഗമം 2024 ഒക്ടോബർ 17, 18, 19 തീയതികളിൽ മരങ്ങാട്ടുപിള്ളിയിൽ ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളിൽ നടക്കും.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന കലാമേളയിൽ 5 ജില്ലകളിലെ 120 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ആറായിരത്തിലധികം വിദ്യാർത്ഥികൾ 88 ഓളം ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി മത്സരിക്കും. ഇതിനായി 21 വേദികളാണ് ഒരുക്കിയിരിക്കുന്നത്.

17 ന് രാവിലെ 10 ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കലാമേള ഉത്ഘാടനം ചെയ്യും. ചലചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി എത്തിച്ചേരും , ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19ന് വൈകുന്നേരം മാണി സി കാപ്പൻ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലചിത്ര താരം മഗ്ബൂൽ സൽമാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
സഹോദയാ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, സഹോദര ജനറൽ സെക്രട്ടറി കവിത ആർ. സി, സഹോദയാ ട്രഷറർ ഫാ. ജോഷ് കാഞ്ഞൂപറമ്പിൽ, ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര എന്നിവരും പങ്കെടുക്കും.

കോട്ടയം സഹോദയ വർക്കിംഗ് പ്രസിഡണ്ടും ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ഷിജു പറത്താനം, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പലും സഹോദയ ജനറൽ കൺവീനറുമായ സുജ കെ ജോർജ്ജ്,

കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോർജ്ജ് ., സഹോദയാ ജനറൽ സെക്രട്ടറിയും അരവിന്ദ വിദ്യാമന്ദിർ, പള്ളിക്കത്തോട് പ്രിൻസിപ്പളുമായ കവിത ആർ. സി, സഹോദയ ട്രഷററും ഡോൺ

ബോസ്കോ സെൻട്രൽ സ്കൂൾ പുതുപ്പള്ളി പ്രിൻസിപ്പളുമായി ഫാദർ ജോഷ് കാഞ്ഞൂപറമ്പിൽ കൺവീനവർ ടിനു രാജേഷ്, പ്രോഗ്രാം ആൻഡ് മീഡിയ കൺവീനവർ അരവിന്ദ് ആർ നായർ, സ്റ്റുഡന്റസ് വോളന്റീർ കൺവീനവർ ഹരോൾഡ് രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.