ശബരിമല സീസണിൽ മികച്ച വരുമാനമുണ്ടാക്കി കോട്ടയം റെയിൽവേ സ്റ്റേഷൻ: ഷെഡ്യൂൾ ചെയ്തത് 50 സ്പെഷ്യൽ ട്രെയിനുകൾ ;തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണു സ്പെഷ്യൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.
കോട്ടയം . ശബരിമല സീസണിൽ കുടുതൽ ട്രെയിൻ ഓടിച്ച് കോട്ടയം സ്റ്റേഷൻ മികച്ച വരുമാനമുണ്ടാക്കി.സ്പെഷ്യൽ ട്രെയിനുകളിൽ ഫിഫ്റ്റി അടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷൻ.
ഈ മണ്ഡല- മകര വിളക്ക് സീസണിൽ 50 സ്പെഷ്യൽ ട്രെയിനുകളാണു കോട്ടയം സ്റ്റേഷനിൽനിന്ന് ഷെഡ്യൂൾ ചെയ്തത്. ഇന്നലെ വരെ 45 ട്രെയിനുകൾ പുറപ്പെട്ടു. 5 ട്രെയിനുകൾ
കൂടി അടുത്ത ദിവസങ്ങളിൽ ഓടും. കഴിഞ്ഞ മണ്ഡല- മകര വിളക്ക് സീസണിൽ 40 ട്രെയിനുക ളാണു കോട്ടയത്ത് നിന്ന് ഓപ്പറേറ്റ് ചെയ്തത്. ഇക്കുറി 10 കൂടി തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങ ളിൽനിന്നാണു സ്പെഷ്യൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരട്ടപ്പാത, സ്റ്റേഷൻ നവീകരണം എന്നിവ പൂർത്തിയായ കഴിഞ്ഞ സീസൺ മുതലാണു ശബരിമല സീസണിൽ കൂടുതൽ ട്രെയിനുകൾ കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചത്. 5
പ്ലാറ്റ്ഫോമു.കൾ കോട്ടയത്തുള്ളതും അനുകൂലമായി. ശബരിമല തീർഥാടകർക്കു മാത്രമായി ഉപ യോഗിക്കാൻ പിൽഗ്രിം സെൻ്റർ പ്രവർത്തിക്കുന്നതും കോട്ടയം സ്റ്റേഷനിലാണ്. കോട്ടയത്ത് എത്തുന്ന ട്രെയിൻ 2-3 മണിക്കൂറി
നുള്ളിൽ വൃത്തിയാക്കി വെള്ളം നിറച്ച് പുറപ്പെടാൻ സജ്ജമാക്കുന്നുണ്ട്.
1