play-sharp-fill
കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം ഇന്നു തുറക്കും: രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും:നാളെ മുതൽ റിസർവേഷൻ കൗണ്ടർ പൂർണമായും രണ്ടാം കവാടത്തിൽ

കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം ഇന്നു തുറക്കും: രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും:നാളെ മുതൽ റിസർവേഷൻ കൗണ്ടർ പൂർണമായും രണ്ടാം കവാടത്തിൽ

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം ഇന്നു തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.

ഒന്നാം പ്രവേശനകവാടത്തിൽ പ്രവർത്തിച്ചിരുന്ന റിസർവേഷൻ കൗണ്ടർ രണ്ടാം കവാടത്തിലെ താഴത്തെ നിലയിലേക്കു മാറ്റും.

നാളെ മുതൽ റിസർവേഷൻ കൗണ്ടർ പൂർണമായും ഇവിടെ യാകും പ്രവർത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സ്റ്റേഷൻ മാറുന്നതിങ്ങനെ

ഏറ്റുമാനൂർ, പാലാ ഭാഗങ്ങ ളിൽ നിന്ന് എത്തുന്നവർക്കു നാ
ഗമ്പടം റെയിൽവേ മേൽപാലം, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നീ വഴികൾ ചുറ്റാതെ നാഗമ്പടത്തു

നിന്നു നേരിട്ടു ഗുഡ്‌സ് പ്രവേശന കവാടത്തിലെത്തി ടിക്കറ്റെടുത്തു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ആരംഭി പൂക്കുന്ന മേൽപാലം വഴി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാം.

രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ആദ്യഘട്ടത്തിൽ അൺറിസർവ്ഡ് ടിക്കറ്റ് കൗ ണ്ടർ രണ്ടാം കവാടത്തിൽ പ്രവർത്തിക്കുക. തിരക്കു കൂടുകയാണെങ്കിൽ രാത്രി ഷിഫ്റ്റ് പിന്നീട് പരിഗണിക്കും.

നാളെ മുതൽ റിസർവേ
ഷൻ ടിക്കറ്റ് എടുക്കാൻ രണ്ടാം കവാടത്തിൽ വേണം എത്താൻ ഒന്നാം കവാടത്തിൽ റിസർവേ

ഷൻ കൗണ്ടർ ഉണ്ടാകില്ല. . ഒന്നാം കവാടത്തിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ട റുകൾ പഴയതു പോലെ തന്നെ പ്രവർത്തിക്കും.