play-sharp-fill
കോട്ടയം പ്രസ് ക്ലബിൻ്റെ വീഡിയോ ജേണലിസ്റ്റ് അവാർഡിന് എൻട്രികള്‍ ക്ഷണിച്ചു ; മലയാളം ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച വാർത്താ ദ്യശ്യത്തിനാണ് അവാർഡ്.

കോട്ടയം പ്രസ് ക്ലബിൻ്റെ വീഡിയോ ജേണലിസ്റ്റ് അവാർഡിന് എൻട്രികള്‍ ക്ഷണിച്ചു ; മലയാളം ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച വാർത്താ ദ്യശ്യത്തിനാണ് അവാർഡ്.

കോട്ടയം: കോട്ടയം പ്രസ് ക്ലബിൻ്റെ വീഡിയോ ജേണലിസ്റ്റ് അവാർഡിന് എൻട്രികള്‍ ക്ഷണിച്ചു.

മലയാളം ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച വാർത്താ ദ്യശ്യത്തിനാണ് അവാർഡ്.

2023 ജൂലൈ ഒന്നു മുതൽ 2024 ജൂൺ 30 വരെ ചാനലുകളിൽ സംപ്രേഷണം ചെയ്ത അഞ്ചു മിനിറ്റിൽ താഴെയുള്ള വാർത്താ ദൃശ്യങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന മേധാവിയുടെ ടെലികാസ്റ്റിംഗ് സർട്ടിഫിക്കറ്റോടെ പുരസ്കാരത്തിന് അപേക്ഷിക്കാം.

15,000 രൂപയും, പ്രശസ്തിപത്രവും, ശില്പവുമടങ്ങുന്നതാണു
പുരസ്കാരം.

എൻട്രികൾ നവംബർ 1 ന് മുന്‍പ് [email protected] എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്.

എംപി ഫോർ (MP4) ഫോർമാറ്റിലാക്കിയ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്ത ശേഷം ഡൗൺലോഡ് ലിങ്കാണ് അയയ്ക്കേണ്ടത്. ബയോഡാറ്റാ, അയയ്ക്കുന്ന ദൃശ്യത്തെ കുറിച്ചുള്ള വിവരണം, അപേക്ഷകൻ്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല.

Phone: 9645962323 , Toby Johnson, 24 NEWS

Phone: +91 99615 17909, Jobin Joseph (Jobin Thekaddy), Mathrubhumi News

Phone: +91 99611 05656,
Jobin Sebastian, press club secretary