കോട്ടയം നഗരത്തില്‍ അവിടവിടെ കൂണുപോലെ പൊന്തുന്ന തട്ടുകടകൾ :ആശങ്കയില്‍ അധികൃതര്‍:ആരോഗ്യ വകുപ്പ് പരിശോധന നടത്തിയാൽ ഒരൊറ്റ കടകൾക്കു പോലും പ്രവർത്തന യോഗ്യത ഉണ്ടാവില്ല.
കോട്ടയം: നഗരത്തില്‍ തട്ടുകടകള്‍ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് നഗരവാസികൾ. അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
എല്ലാവിധ ലൈസൻസോടുംകൂടി നല്ല മുതല്‍മുടക്കില്‍ ഹോട്ടലുകള്‍ പ്രവർത്തിക്കുമ്പോള്‍ യാതൊരു ലൈസൻസുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തിയ തട്ടുകടകള്‍ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു.തട്ടുകടകള്‍ നിയന്ത്രിക്കുകയും അവയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കുകയും വേണമെന്ന്
ആവശ്യമുയർന്നു.
ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് മുളച്ച് പൊന്തിയത്. മുമ്പുണ്ടായിരുന്ന ചില തട്ടുകടകള്‍ ലാഭത്തില്‍ മറിച്ചുവിറ്റ വിരുതൻമാരുമുണ്ട്. ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃത്തിയായി ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുന്നില്ലായെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. ഇതാകട്ടെ യാതൊരു ലൈസൻസുമില്ലാതെയാണുതാനും.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോ മറ്റധികാരികളോ ഈ തട്ടുകടകളില്‍ ഒരിക്കല്‍പ്പോലും പരിശോധന നടത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്.
വില തോന്നുംപടി
കൃത്യമായ വിലവിവരമോ വില ഏകീകരണമോ അത് പ്രദർശിപ്പിക്കുന്ന ബോർഡോ ഒരു തട്ടുകടയിലും ഇല്ല.
കോട്ടയം നഗരത്തിൽ തിരുനക്കര .കെഎസ്ആർടിസി, ശാസ്ത്രി റോഡ്, ചാലുകുന്ന്, സിം എംഎസ് കോളജ് , നാഗമ്പടം , ജില്ലാ ആശുപത്രി, കളക്ടററ്റ്, മനോരമ ജംഗ്ഷൻ തുടങ്ങി ടൗണിന്റെ മുക്കിലും മൂലയിലുമെല്ലാം തട്ടുകടകൾ പ്രവർത്തിക്കുന്നു.
ഇവയ്ക്കൊന്നും ലൈസൻസില്ല.
ശാസ്ത്രി റോഡിൽ നാലു ചക്രങ്ങളിൽ
രൂപപ്പെടുത്തിയ ഒരു തട്ടുകടയില്‍ എപ്പോഴും തിരക്കാണ്. ഇതാകട്ടെ തമിഴ്നാട്ടില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. രണ്ട് തുടം ചായയ്ക്ക് പത്ത് രൂപ വരെ ഈടാക്കുന്നു.നഗരത്തിലെ മിക്ക തട്ടുകടകളും അന്യ സംസ്ഥാനക്കാരാണ് നടത്തുന്നത്.
നഗരസഭയില ചില ഉദ്യോഗസ്ഥരും ഒരുന്നത ഉദ്യോഗസ്ഥനുമാണ് തട്ടു കടക്കു പിന്നിലുള്ളത്. ആരോഗ്യ വകുപ്പ് പരിശോധന നടത്തിയാൽ ഒരൊറ്റ കൾകൾ പോലും കാണില്ല.