കോട്ടയം നഗരസഭയിൽ നിന്ന് 3 കോടി തട്ടിയ പ്രതി അഖിൽ സി. വർഗീസ് മുങ്ങിയിട്ട് 100 ദിവസം: കോട്ടയത്ത് നട്ടുച്ചയ്ക്ക് മെഴുകുതിരി കത്തിച്ച് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം
കോട്ടയം :നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്ത പ്രതി ഒളിവിൽ പോയിട്ട് 100 ദിനം പിന്നിടുമ്പോൾ കോട്ടയം മുനിസിപ്പൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി.
പ്രതി അഖിൽ സി വർഗീസിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധ സൂചകമായി കേരള മുൻസിപ്പൽ കണ്ടീജന്റ് എംപ്ലോയീസ് കോൺഗ്രസ്, മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്ത് ഇന്നുച്ചയ്ക്ക് മെഴുക്തിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധി സ്ക്വയറിന് മുന്നിൽ നടന്ന പ്രതിഷേധ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭയ്ക്ക് മുന്നിൽ നിന്നും പ്രകടനമായി എത്തിയാണ് ജീവനക്കാരും, തൊഴിലാളികളും പ്രതിഷേധ സമരത്തിൽ പങ്കാളികളായത്.
പോലീസിനെതിരേ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തിൽ അലയടിച്ചത്.
നഗരസഭ കൗൺസിലർ എം.പി. സന്തോഷ് കുമാർ, എസ്.രാജീവ്, അൻവർ തുടങ്ങിയവർ പ്രസംഗിച്ചു