play-sharp-fill
നേരേ നോക്കിയതിൻ്റെ പേരിലുണ്ടായ വൈരാഗ്യം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

നേരേ നോക്കിയതിൻ്റെ പേരിലുണ്ടായ വൈരാഗ്യം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു (24), പേരൂർ കരിയാട്ടുപുഴ ഭാഗത്ത് മാനാട്ട് വീട്ടിൽ സെബിൻ എബ്രഹാം (25) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

അതിരമ്പുഴ സ്വദേശിയായ യുവാവിനെ മാർച്ച് 17 ആം തീയതി രാത്രി 10.15 മണിയോടുകൂടി കാണക്കാരി റെയിൽവേ ഗേറ്റിന് സമീപം വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ഇരുവരും ശ്രമിച്ചിരുന്നു. റെയിൽവേ ഗേറ്റിന് സമീപം ആൾക്കൂട്ടം കണ്ട് കാർ നിർത്തിയ യുവാവ്‌, ഇരുവരുടെയും നേരെ നോക്കിയതിൽ ഉണ്ടായ വിരോധത്തെ തുടർന്ന് പ്രതികൾ ചേർന്ന് കാറിനുള്ളിലിരുന്ന യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ മൂക്കിനും, നെഞ്ചിനും, കണ്ണിനും മറ്റും മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

പിന്നീട് അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും കഴിഞ്ഞദിവസം പിടികൂടുകയുമായിരുന്നു. രാഹുൽ രാജുവിന് കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group