കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് സിപിഎം നേതാക്കൾ മുങ്ങി : ലക്ഷദ്വീപിൽ ടൂർ പോയി, മുന്നണിയിൽ തമ്മിലടി
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സിപിഎം നേതാക്കൾ രാപകൽ മുഴുകുമ്പോൾ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം അടക്കം രണ്ടു യുവജന നേതാക്കൾ ലക്ഷദ്വീപിൽ വിനോദയാത്രയിൽ. ഏറ്റുമാനൂരിലെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, സിപിഎം മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായ വൈക്കം സ്വദേശി യുവനേതാവ് എന്നിവരാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കു പോയത്. ഏറ്റുമാനൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ചുമതലയുള്ള മുതിർന്ന സിപിഎം നേതാവിന്റെ മകനാണ് ജില്ലാ കമ്മിറ്റി അംഗം.
യുവനേതാക്കൾ സമൂഹ മാധ്യമങ്ങളിൽ വിനോദ യാത്രാ ചിത്രം പങ്കുവച്ചതോടെയാണ് ലക്ഷദ്വീപ് യാത്രയാണു പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ വിവാദമായത്. തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സമയത്ത് നേതാക്കളുടെ വിനോദ യാത്ര മുന്നണിക്കുള്ളിൽ തന്നെ ചർച്ചയായത്. കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയം സീറ്റിൽ സിപിഎം പ്രവർത്തകരുടെ നിസഹകരണമാണ് എൽഡിഎഫിൽ ചർച്ചയാകുന്നത്.
സിപിഎം– ഡിവൈഎഫ്ഐ നേതൃത്വത്തെയും പരാതിയുമായി പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ അക്കൗണ്ടുകൾ ഇവർ പ്രൈവറ്റ് ആക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group