യോജിച്ച് പോകാൻ പറ്റാത്തതിനാൽ വീട് വിട്ടിറങ്ങി; തുണിക്കടയിലെ ജീവനക്കാരിയായ ഭാര്യയെ വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്; കുത്തേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍

യോജിച്ച് പോകാൻ പറ്റാത്തതിനാൽ വീട് വിട്ടിറങ്ങി; തുണിക്കടയിലെ ജീവനക്കാരിയായ ഭാര്യയെ വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്; കുത്തേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍

സ്വന്തം ലേഖിക

കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.

ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കട ജീവനക്കാരിയായ സജ്‌നയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സ്വദേശി ഷിബു ആണ് ആക്രമണം നടത്തിയത്. ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഷിബുവിനെ വിവാഹം കഴിച്ച സജ്ന പലവിധകാരണങ്ങളാല്‍ യോജിക്കാന്‍ കഴിയാത്തതിനാല്‍ ഷിബുവിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നിരുന്നു.

എന്നാല്‍ വീട്ടിലേക്ക് തിരിച്ച്‌ വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി. സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്.

നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റെങ്കിലും സജ്ന അപകടനിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജ്ന.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.