കോട്ടയം കൈപ്പുഴമുട്ടിൽ വിദ്യാർത്ഥി തോട്ടിൽ മരിച്ച നിലയിൽ; മുഖവും കൈകാലുകളും കഴുകാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം; അരുണിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖകൻ
കോട്ടയം : കൈകാലുകൾ കഴുകുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീണു. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമരകം കൈപ്പുഴമുട്ട് തോട്ടിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കുഭാഗത്ത് ആറ്റുചിറ വിനയകുമാറിന്റെ മകൻ എ.വി. അരുൺ (15) നെയാണ് വീടിന്റെ സമീപത്തെ തോട്ടുകടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയിൽ അരുണിനെ കാണാനില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത ഉണ്ടായിരുന്നു. വീട്ടുകാർ സമീപദേശങ്ങളിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊണ് കഴിഞ്ഞ് മുഖവും കൈകാലുകളും കഴുകാൻ ഇറങ്ങിയ അരുൺ തോട്ടിലേക്ക് അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മേൽ നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Third Eye News Live
0