മതില്‍ മാറിപ്പോയി; കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുവരെഴുത്ത് മായ്ച്ച്‌ എല്‍.ഡി.എഫ്

മതില്‍ മാറിപ്പോയി; കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുവരെഴുത്ത് മായ്ച്ച്‌ എല്‍.ഡി.എഫ്

 

കോട്ടയം:  അടിച്ചിറയില്‍ ഞായറാഴ്ച ജോസഫ് ഗ്രൂപ്പുകാർ എഴുതിയ ചുവരെഴുത്താണ് മായ്ച്ചത്. ഈ ചുമര് നേരത്തെ മാണി ഗ്രൂപ്പ് ബുക്ക് ചെയ്തിരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവരെഴുത്ത് മായ്ച്ചത്. ശേഷം കേരള കോണ്‍ഗ്രസ് എം. ഇവിടെ ചുവരെഴുതി.

ഈ മതിലില്‍ എഴുതാനുള്ള ഉടമയുടെ അനുമതി തങ്ങള്‍ക്കാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. തൊട്ടടുത്തുള്ള മറ്റൊരു ചുമരിലായിരുന്നു യു.ഡി.എഫിന് അനുമതി ഉണ്ടായിരുന്നത്. അതിനിടെ, ചുവരെഴുതാനുള്ള ഉടമയുടെ അനുമതി സംബന്ധിച്ച രേഖ യു.ഡി.എഫ് പുറത്തുവിട്ടിട്ടുണ്ട്.