കോട്ടയം ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ വിജിലൻസിൻ്റെ വ്യാപക പരിശോധന; വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ലഭിച്ച പരാതികളെ തുടർന്നാണ് പരിശോധന നടത്തിയത്; നിരവധി രേഖകൾ പിടിച്ചെടുത്തു; ഗൂഗിൾ പേ വഴിയടക്കം കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തൽ
കോട്ടയം: ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശേധന നടത്തി.
കോട്ടയം ജില്ലയിലെ ഏഴ് വില്ലേജുകളിൽ രാവിലെ 11 മണി മുതൽ പരിശോധന നടന്നു. പെരുമ്പായിക്കാട്, പനച്ചിക്കാട്, എരുമേലി സൗത്ത്, അയർക്കുന്നം,വടയാർ, ബ്രഹ്മമംഗലം, കുറിച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസ്സിസ്റ്റൻ്റ് ആർ ഒ ആർ, ലൊക്കേഷൻ സെക്ച്ച്, സൈറ്റ് പ്ലാൻ കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയ്യറാക്കി നൽകുന്നതിൽ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. 3 മാസത്തിൽ കൂടുതൽ പഴക്കമുള്ള അപേക്ഷകൾ ഉൾപ്പെടെ 38 അപേക്ഷകളിൽ നടപടി സ്വീകരിക്കാതെ വച്ചിരിക്കുന്നതായും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു അപേക്ഷകനിൽ നിന്നും ഗൂഗിൾ പേവഴി 500 രൂപ കൈക്കൂലി വാങ്ങിയതായും
നേരിട്ട് 500 രൂപ വാങ്ങിയതായും മറ്റും തെളിവ് ലഭിച്ചു. വില്ലേജിൽ ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ 25 എണ്ണം പെൻ്റിംഗ് ഉള്ളതായും 8 അപേക്ഷകൾ 6 മാസത്തിൽ കൂടുതൽ പഴക്കമുള്ളതായും അപേക്ഷ
സീനിയോറിറ്റി മറികടന്ന് 4 അപേക്ഷകൾ തീർപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തി.
അയർക്കുന്നം വില്ലേജ് ഓഫീസർക്കെതിരെ പൊതുജനങ്ങൾക്ക് വ്യാപക പരാതി ഉള്ളതായും സമയ ബന്ധിതമായി ഒരു അപേക്ഷകളിലും നടപടി സ്വീകരിക്കുന്നില്ല എന്നും കണ്ടെത്തി.
റിക്കാർഡുകളും മറ്റും വേണ്ടവണ്ണം പരിപാലിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി.
ബ്രഹ്മമംഗലം വില്ലേജ്
കുറിച്ചി വില്ലേജ്, എരുമേലി തെക്ക് വില്ലേജ് എന്നിവിടങ്ങളിലും ഇത്തരം ക്രമക്കേടുകൾ കണ്ടെത്തി.
വിജിലൻസ് കിഴക്കൻ മേഖല എസ്പി വി ജി വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഡിവൈഎസ്പിമാരായ
രവികുമാർ വി ആർ, മനോജ് കുമാർ പി വി, സിഐമാരായ മഹേഷ് പിള്ള, രമേശ് ജി, സുനു മോൻ കെ, പ്രതീപ് എസ് എസ്ഐമാരായ സ്റ്റാൻലി തോമസ്, ജെയ്മോൻ വി.എം, പ്രസാദ് കെ.സി, പ്രതിപ് പി എൻ, ജോസഫ് ജോർജ്ജ്, എന്നിവരുടെ നേത്രത്വത്തിൽ ആണ് മിന്നൽ പരിശോധന നടന്നത്.