ഏറ്റുമാനൂരിൽ പാഠപുസ്തക ലോറിയിൽ കഞ്ചാവ് എത്തിയ സംഭവം: ഗൂഡാലോചനാ സംഘത്തിലെ പ്രധാനികൾ പിടിയിൽ; പിടിയിലായത് വാകത്താനം പെരുമ്പായിക്കാട് സ്വദേശികൾ

ഏറ്റുമാനൂരിൽ പാഠപുസ്തക ലോറിയിൽ കഞ്ചാവ് എത്തിയ സംഭവം: ഗൂഡാലോചനാ സംഘത്തിലെ പ്രധാനികൾ പിടിയിൽ; പിടിയിലായത് വാകത്താനം പെരുമ്പായിക്കാട് സ്വദേശികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ മേയിൽ ഏറ്റുമാനൂരിനു സമീപത്തു നിന്ന് പാഠപുസ്തകങ്ങൾ കയറ്റിവന്ന ലോറിയിൽ നിന്നു 62.5 കിലോ കഞ്ചാവ് കണ്ടു പിടിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ.

വിശാഖപട്ടണത്തിനു സമീപം നരസിപ്പട്ടണത്തു നിന്ന് കഞ്ചാവ് വാങ്ങുന്നതിന് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി ഗൂഡാലോചനയിൽ പങ്കാളികളായ വാകത്താനം നാലുനാക്കൽ കടുവാക്കുഴി കെ.എസ്.അരുൺ, പെരുമ്പായിക്കാട് പരുത്തിക്കുഴി ഷിബിൻ സിയാദ് എന്നിവരെയാണ് തെക്കൻ മേഖലാ എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്. നൂറുദ്ദീനും സംഘവും അറസ്റ്റ് ചെയ്്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഇതുവരെ എട്ടു പേർ അറസ്റ്റിലായി. ഒരാൾ കൂടി പിടിയിലാകാനുണ്ട്. കേസിൽ കഞ്ചാവ് കടത്തികൊണ്ടു വന്ന ലോറിയുടെ ഡ്രൈവർ അതുൽ റെജിയെയും വാഹന ഉടമസ്ഥനായ അനന്തു കെ. പ്രദീപിനെയും അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഗൂഡാലോചനയിൽ പങ്കെടുത്ത ബംഗളുരുവിൽ കഞ്ചാവ് ഏർപ്പാടാക്കി നൽകിയ മുൻ മയക്കു മരുന്നു കേസുകളിലെ പ്രതികളായ വേളൂർ സ്വദേശി ഫൈസൽ മോൻ, ചെമ്മനം പടി സ്വദേശി ഷൈമോൻ എന്നു വിളിക്കുന്ന ഷൈൻ ഷാജി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി സുബിൻ ബെന്നിയെയും ആന്റോസ് ജോസഫ് എന്നയാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ത്രാപ്രദേശിലെ നരസിപ്പട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് കണ്ടെത്തിയതായും അന്വേഷണം തുടരുന്നതായും ്ര്രൈകംബ്രാഞ്ച് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അന്വേഷണത്തിൽ സർക്കിൾ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻ കുമാർ ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവർ പങ്കെടുത്തു.