കോട്ടയത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ വിശാഖപട്ടണത്തു നിന്നും ട്രെയിൻമാര്ഗ്ഗം കഞ്ചാവെത്തിച്ചു; പാലക്കാടുവെച്ച് പിടിയിൽ; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി വൈക്കം സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ
പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും സംയുക്തമായിനടത്തിയ പരിശോധനയില്‍ 3.700 കിലോഗ്രാം കഞ്ചാവുമായി വൈക്കം അയ്മനം കോട്ടമല റോജന്‍ മാത്യു (36 ) അറസ്റ്റിൽ.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് കോട്ടയം ജില്ലയിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.
കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടികൂടിയ റോജന്‍ മാത്യു. വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കോട്ടയത്തേയ്ക്ക് റോഡ് മാര്‍ഗ്ഗം കഞ്ചാവ് കടത്തികൊണ്ട് പോകുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി പിടിയിലാ കുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനിലെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടാതിരിക്കുന്നതിനു വേണ്ടി ട്രെയിനിന്റെ ടോയ്ലറ്റില് കയറി കഞ്ചാവ് ബാഗുമായി യാത്ര ചെയ്യുന്നതാണ് പ്രതിയുടെ രീതി.
ആര് പി എഫ് സി. ഐ സൂരജ് .എസ്.കുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ്ഇന്‍സ്പെക്ടര്‍ കെ.നിഷാദ്, ആര് പി എഫ്അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സജി അഗസ്റ്റിന് , സുനില്‍ കുമാര്‍ കെ, ഷാജു കുമാര്‍, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ പി.കെ. ഷിബു ആര് പി എഫ് കോണ്‍ സ്റ്റബിള്‍മാരായ. പി.ബി. പ്രദീപ്.കെ.അനില്‍ കുമാര്‍, ഡബ്ല്യൂ സി. അശ്വതി എക്സൈസ് സി ഇ ഒ മാരായ നൗഫല്‍.പ്രത്യുഷ്, ഡബ്ല്യൂ സി ഇ ഒ മാരായ സീനത്ത്,സ്മിത എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്