
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ഉത്സവത്തോട് അനുബന്ധിച്ച് കോട്ടയം അയ്യപ്പ സേവാ സംഘം ചുക്കുവെള്ള വിതരണവും , ഭക്തജനങ്ങൾക്കായി വിശ്രമകേന്ദ്രവും ആരംഭിച്ചു.
നഗരസഭാ ഉപാദ്ധ്യക്ഷൻ ബി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കോട്ടയം അയ്യപ്പ സേവാ സംഘം പ്രസിഡൻറ് എസ്.ജയകൃഷ്ണൻ , സെക്രട്ടറി ജയകുമാർ തിരുനക്കര , വൈ. പ്രസിഡൻ്റ് ഡോ.പരമേശ്വര കുറുപ്പ് , ട്രഷറർ സുരേഷ് അംബികാ ഭവൻ, കമ്മിറ്റി അംഗങ്ങളായ കെ.ബി.ഹരിക്കുട്ടൻ , ശിവരാമൻ നായർ , ക്ഷേത്ര ഉപദേശക സമിതി രംഗം നേവൽ സോമൻ എന്നിവർ പ്രസംഗിച്ചു.






