
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളില്‍ മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. പ്രദേശത്തെ ലഹരി ഡീലർ ആയ ബ്രൂസ്ലി ഷിബുവിന് എതിരെ ആണ് കേസ് എടുത്തത്.
ഇയാള്‍ ലൈംഗികാതിക്രമം നടത്തുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയില്‍ വെച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചില്‍ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയെ കണ്ടെത്താൻ നീക്കം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







