Spread the love

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെച്ച് സി ജോസഫ് വിജയ്. ഇന്ന് രാവിലെയാണ് വിജയ് രാജിക്കത്ത് സമർപ്പിച്ചത്. മന്ത്രി സെങ്കോട്ടയ്യൻ രാജിക്കത്ത് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറി.

video
play-sharp-fill

നിയമസഭ തെരഞ്ഞെടുപ്പിൽ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും എന്നീ രണ്ട് മണ്ഡലങ്ങളിലായിരുന്നു വിജയ് മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചതിനെ തുടർന്ന് നിയമപ്രകാരം 14 ദിവസത്തിനകം ഒരു മണ്ഡലം ഒഴിയേണ്ട സാഹചര്യം ഉണ്ടായതോടെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ചത്. ഇനി ഉപതിരഞ്ഞെടുപ്പിൽ ആരാകും സ്ഥാനാർഥിയാകുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

ഇന്ന് രാവിലെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group