
സ്വന്തം ലേഖകൻ
വണ്ടന്മേട്: കട്ടപ്പനയിൽ യുവാവിനെ മദ്യത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തി കാട്ടിൽ തള്ളിയ സംഭവം. രാജ്കുമാറിന് പ്രതിയുടെ സഹോദരിയുമായുള്ള അടുപ്പമാണ് കൊലപാതക കാരണമെന്ന് പോലീസ് . യുവാവിനെ കാണ്മാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷമാണ് കേസിന് വഴിത്തിരിവായത്. അന്വേഷണം തുടങ്ങി മിന്നൽവേഗത്തിൽ പ്രതിയെ പൊക്കി കട്ടപ്പന ഡിവൈഎസ്പിയും സംഘവും
രാജ്കുമാറിന്റെ സുഹൃത്ത് പ്രവീൺ കുമാറിനെ രാവിലെ 10 മണിയോടുകൂടി രാജ് കുമാറിനെപ്പം കണ്ടതായി പിതാവ് പവൻ രാജ് പറഞ്ഞു. തുടർന്ന് പ്രവീൺ കുമാറിനെ പോലീസ് ചോദ്യം ചെയ്തതാണ് കേസ്സിൽ നിർണ്ണായകമായ വഴിത്തിരിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ തിരോധാനത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് വനത്തിനുള്ളിൽ രാജ്കുമാറിന്റെ ബോഡി കണ്ടെത്തി. പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷത്തിൽ മണിയംപെട്ടി സ്വദേശി പ്രവീൺ കുമാറാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.
പ്രവീണിന്റെ സഹോദരിയും കൊല്ലപ്പട്ട രാജ്കുമാറും തമ്മിൽ ഉള്ള അവിഹിത ബന്ധം പ്രവീൺ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്‌കുമാറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.പ്രവീൺ തന്റെ കൈയ്യിൽ കരുതിയിരുന്ന വിഷം മദ്യത്തിൽ കലർത്തി രാജ്കുമാറിന്റെ വായിൽ ഒഴിച്ചു കൊടുത്താണ് കൊലപ്പെടുത്തിയത്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ , വണ്ടൻമേട് പി നവാസ് , എസ് ഐ മാരായ സജിമോൻ ജോസഫ്, ബാബു , സിപിഒമാരായ ടോണി ജോൺ , വി.കെ അനീഷ് , ജോബിൻ ജോസ്, സുബിൻ പിഎസ് , ശ്രീകുമാർ ,വണ്ടൻമേട് എസ് ഐ മാരായ എബി ജോർജ് , ഡിജു , റജി കുര്യൻ, ജെയിസ്, മഹേഷ് സിപിഒ മാരായ ബാബുരാജ്, റാൾസ് , ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.







