
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി നടൻ രാജിനികാന്തിന്റെ സംഘം. ഇരുവരും 42 വർഷമായി അടുത്ത സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ച വ്യക്തിപരമായതായിരുന്നുവെന്നും അവർ അറിയിച്ചു.
രജനികാന്ത് ബിജെപിയുടെ ദൂതനായാണ് സ്റ്റാലിനെ കണ്ടതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു വിശദീകരണം. വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും രജനിയുടെ സംഘം അഭ്യർഥിച്ചു.
ഇതിനിടെ ഡിഎംകെ മുൻ മന്ത്രി ഇ. വി. വേലുവും രജനികാന്തിനെ സന്ദർശിച്ചിരുന്നു. നടൻ വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് രജനിയുടെ നേതൃത്വത്തിൽ ശ്രമമെന്ന തരത്തിൽ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







