Spread the love

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ ആദരിച്ച ജി സുധാകരന്റെ നടപടിക്കെതിരെ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്. സമൂഹത്തിൽ വിവാദങ്ങളും വിഭജനവും സൃഷ്ടിക്കുന്ന വ്യക്തിയെ പൊതുവേദിയിൽ പ്രകീർത്തിച്ചത് അംഗീകരിക്കാനാകില്ലെന്നും, ഇത് യു‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

video
play-sharp-fill

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നജാഫിന്റെ വിമർശനം. എസ്.എൻ.ഡി.പി പോലുള്ള സാമൂഹിക പ്രസ്ഥാനങ്ങളെ ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും, എന്നാൽ ബി.ഡി.ജെ.എസിന്റെ രക്ഷാധികാരിയായ വെള്ളാപ്പള്ളി നടേശനെ പൊതുപ്രതിനിധിയായിരിക്കെ ആദരിച്ചത് കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ബോധത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ആരോപിച്ചു.

യു‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജി സുധാകരൻ, പ്രവർത്തകരുടെ വിയർപ്പിനെയും ജനവിധിയെയും മാനിക്കണമെന്നും നജാഫ് പറഞ്ഞു. വ്യക്തിപരമായ രാഷ്ട്രീയ അനുരാഗങ്ങൾ പൊതുപദവിയിലൂടെ പ്രകടിപ്പിക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group