കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസ് ; പ്രതിക്ക് നാല്പത് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാല്പത് വർഷ തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ സിറ്റി കോടപറമ്പിലെ പി മുഹമ്മദി(63)നാണ് ശിക്ഷ വിധിച്ചത്.
തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി ജി ഘോഷയാണ് ശിക്ഷ വിധിച്ചത്. 2014 ൽ ആയിരുന്നു സംഭവം. പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ് കേസ് അന്വേഷണം നടത്തിയത്.
പ്രതിക്കെതിരെ പോക്സോ നിയപ്രകാരം കേസെടുത്തു. സെക്ഷൻ അഞ്ച്(എൽ), അഞ്ച്(എം) വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും, 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. ഇരുപതു വർഷത്തെ തടവ് ഒന്നിച്ചനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവു അനുഭവിക്കേണ്ടി വരും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി കെ ഷൈമയാണ് ഹാജരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group