play-sharp-fill
കോട്ടയം തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മാലയും പണവും കവർന്ന സംഭവം;  പ്രതി അറസ്റ്റിൽ

കോട്ടയം തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മാലയും പണവും കവർന്ന സംഭവം; പ്രതി അറസ്റ്റിൽ

കോട്ടയം: തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മാലയും പണവും കവർന്ന സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കണ്ണൂർ ഇരിട്ടി കീഴൂർകുരുംപിനിക്കൽവീട്ടിൽ രാജൻമകൻരാജേഷ് (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞമാസം പതിമൂന്നാം തീയതി തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും, വളയും കൂടാതെ കൈയിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽഅന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു.

ഇയാള്‍ക്ക് മലപ്പുറം, തൃശൂര്‍ ,കണ്ണൂര്‍ എന്നീ ജില്ലകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. ഏറ്റുമാനൂർ എസ്. എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ സിനോയ്, സി.പി.ഓ മാരായ സജി പി.സി, സുഭാഷ് വാസു, പ്രവീൺ, സെയ്ഫുദീൻഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.