play-sharp-fill
മീനടത്ത് അച്ഛനെയും മൂന്നാക്ലാസുകാരനായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി ആറ്റില്‍ മുങ്ങി മരിച്ചു; കോട്ടയം  ജില്ലയുടെ വിവിധയിടങ്ങളിലായി ഒരു ദിവസത്തിൽ പൊലിഞ്ഞത് നാല് ജീവനുകള്‍;  ഒരു ദു:ഖ ഞായർ കൂടി; ഞെട്ടലോടെ ജനങ്ങൾ…!

മീനടത്ത് അച്ഛനെയും മൂന്നാക്ലാസുകാരനായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി; വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി ആറ്റില്‍ മുങ്ങി മരിച്ചു; കോട്ടയം ജില്ലയുടെ വിവിധയിടങ്ങളിലായി ഒരു ദിവസത്തിൽ പൊലിഞ്ഞത് നാല് ജീവനുകള്‍; ഒരു ദു:ഖ ഞായർ കൂടി; ഞെട്ടലോടെ ജനങ്ങൾ…!

കോട്ടയം: ജില്ലയുടെ വിവിധയിടങ്ങളില്‍ ഇന്നലെ പൊലിഞ്ഞത് നാല് ജീവനുകള്‍.

പുലര്‍ച്ചെ ഏഴോടെ മീനടത്ത് അച്ഛനെയും മൂന്നാക്ലാസുകാരനായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് ആദ്യം കേട്ടത്. 8.30 ഓടെ നഗരമദ്ധ്യത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയെ ആറ്റില്‍ കാണാതായി. തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തായി മറ്റൊരാളെ മീനച്ചിലാറ്റില്‍ കാണാതാകുന്നത്. ഇരുവരുടെയും മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി.

മുള്ളൻകുഴി എലിപ്പുലിക്കാട്ട് കടവില്‍ മുങ്ങിമരിച്ചത് പാറത്തോട് സ്വദേശി ജോയല്‍ വില്യംസ് (21). നട്ടാശ്ശേരി സൂര്യകാലടി മനയ്ക്ക് സമീപം മീനച്ചിലാറ്റില്‍ മരിച്ചത് നട്ടാശ്ശേരി സ്വദേശി ബാഹുലേയൻ നായര്‍ (60. പാമ്ബാടി മീനടം നെടുംപൊയ്കയില്‍ താമസിക്കുന്ന വട്ടുകളത്തില്‍ ബിനു, ബിനുവിന്റെ മകൻ ശിവഹരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ അരയ്‌ക്കൊപ്പം വെള്ളം മാത്രമാണ് ആറ്റിലുണ്ടാകുക, കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെതുടര്‍ന്ന് ആറ്റില്‍ ജലനിരപ്പും ഒഴുക്കും കൂടുതലായിരുന്നു. ആദ്യമായാണ് എലിപ്പുലിക്കാട്ട് കടവില്‍മുങ്ങി മരണം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയും വിജയപുരം പഞ്ചായത്ത് അംഗവുമായ മിഥുൻ പറയുന്നു.

പ്രദേശവാസികള്‍ക്ക് ഇവിടം പരിചിതമാണ്. ആറിനുള്ളിലെ തിങ്ങിനിറഞ്ഞ മുള്ളൻപായലാണ് അപകടത്തിന് ഇടയാക്കുന്നത്. പായലില്‍ കാല്‍ ഒടക്കിയാല്‍ രക്ഷപ്പെടാൻ പ്രയാസമാണ്.

ഉറ്റസുഹൃത്തിന്റെ സഹോദരന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജോയല്‍ മടങ്ങിയത് ചേതനയറ്റ ശരീരമായി. നീന്തല്‍ വശമുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം ആറിന്റെ മറുകരയെത്താൻ ജോയലിനായില്ല.

പുഴയിലുണ്ടായ അടിയൊഴുക്കും പരിചയക്കുറവുമാണ് ജോയലിന്റെ ജീവൻ നഷ്ടമാകാൻ കാരണം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവനായിരുന്നു ജോയല്‍. മരണവാര്‍ത്ത അറിഞ്ഞതോടെ വിവാഹപ്പന്തല്‍ മരണവീട് പോലെ ശോകമൂകമായി.