ഷാൻ കൊലപാതകം; പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി; ഷാനിനെ തട്ടികൊണ്ടുപോയത് കൊല്ലാൻ തന്നെ; കേസിൽ അഞ്ച് പ്രതികൾ

ഷാൻ കൊലപാതകം; പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി; ഷാനിനെ തട്ടികൊണ്ടുപോയത് കൊല്ലാൻ തന്നെ; കേസിൽ അഞ്ച് പ്രതികൾ

സ്വന്തം ലേഖിക

കോട്ടയം: ഷാൻ ബാബു കൊലപാതകത്തിൽ പൊലീസിനെതിരായ വിമർശനം അടിസ്ഥാനരഹിതമാണെന്ന് കോട്ടയം എസ് പി ഡി ശിൽപ.

അന്വേഷണത്തിൻ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തെന്നും എസ്പി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനിൻ്റെ അമ്മ പരാതി നൽകിയ ഉടനെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നഗരത്തിലെ ഓട്ടോകളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ജോമോൻ്റെ വീട്ടിലെത്തിയും അന്വേഷണം നടത്തിയിരുന്നു.

ഇതിനിടെയാണ് ജോമോൻ ഷാനുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഷാനിൻ്റെ സുഹൃത്തുമായി ജോമോനുണ്ടായ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോൻ്റെ സുഹൃത്തിനെ മർദിച്ചതിൻ്റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയത്. തട്ടികൊണ്ടുപോയത് കൊല്ലാൻ തന്നെ ആയിരുന്നെന്നും എസ് പി പറഞ്ഞു.