play-sharp-fill
കോട്ടയത്തെ ഷാന്‍ വധം: പ്രതികൾ സ്ഥിരം കുറ്റവാളികൾ; ജോമോനെതിരെ 15 കേസുകൾ;രണ്ടാംപ്രതിക്കെതിരേ 17 ഉം മൂന്നാം പ്രതിക്കെതിരേ മൂന്നും കേസുകളും;  നാലാം പ്രതി നേരത്തേ ഒരു കേസില്‍ പ്രതിയാണ്‌

കോട്ടയത്തെ ഷാന്‍ വധം: പ്രതികൾ സ്ഥിരം കുറ്റവാളികൾ; ജോമോനെതിരെ 15 കേസുകൾ;രണ്ടാംപ്രതിക്കെതിരേ 17 ഉം മൂന്നാം പ്രതിക്കെതിരേ മൂന്നും കേസുകളും; നാലാം പ്രതി നേരത്തേ ഒരു കേസില്‍ പ്രതിയാണ്‌

സ്വന്തം ലേഖിക

കോട്ടയം: ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരും കസ്‌റ്റഡിയിലായവരും സ്‌ഥിരം കുറ്റവാളികള്‍.


ഒന്നാംപ്രതി ജോമോന്‍ കെ. ജോസ്‌, അഞ്ചാംപ്രതി ഓട്ടോ ഡ്രൈവര്‍ പാമ്പാടി സ്വദേശി ബിനു എന്നിവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയെന്ന്‌ ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു. മൂന്നുപേര്‍ കസ്‌റ്റഡിയിലുണ്ട്‌.
രണ്ടാം പ്രതി ലുതീഷ്‌, മൂന്നാംപ്രതി സുധീഷ്‌, നാലാംപ്രതി കിരണ്‍ എന്നിവരാണു കസ്‌റ്റഡിയിലുള്ളത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ അഞ്ചുപേരും ചേര്‍ന്ന്‌ മര്‍ദിച്ചാണു ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത്‌.
ജോമോനെതിരെ 15 കേസുണ്ട്‌. രണ്ടാംപ്രതിക്കെതിരേ 17 ഉം മൂന്നാം പ്രതിക്കെതിരേ മൂന്നും കേസുകളുണ്ട്‌. നാലാം പ്രതി നേരത്തേ ഒരു കേസില്‍ പ്രതിയാണ്‌. അഞ്ചാംപ്രതി ഓട്ടോ ഡ്രൈവറായ ബിനുവിന്‌ ഇത്‌ ആദ്യത്തെ കേസാണ്‌.

ഷാനിന്റെ സുഹൃത്തായ ശരത്‌രാജിന്റെയും (സൂര്യന്‍) ജോമോന്റെയും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചത്‌. ഷാനും ജോമോനും അടുപ്പക്കാരായിരുന്നു. ഷാനിന്റെ വീട്ടുകാര്‍ക്കും ഈ അടുപ്പമറിയാം.

കഴിഞ്ഞ ഒക്‌ടോബറില്‍ ജോമോന്റെ സംഘാംഗത്തെ ശരത്‌രാജിന്റെ സംഘത്തിലുള്ളവര്‍ തൃശൂരില്‍ വിളിച്ചുവരുത്തി മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഈ ദൃശ്യത്തിനു ഷാന്‍ ലൈക്കും കമന്റുമിട്ടതോടെ ജോമോനു പകയായി.

കാപ്പാ ഇളവുനേടി പുറത്തുവന്നപ്പോള്‍ ഷാനും സൂര്യനും ഒരുമിച്ചു കൊടൈക്കനാല്‍ യാത്ര പോയതിന്റെ ചിത്രവും ഫെയ്‌സ്‌ബുക്കില്‍ കണ്ടു. ഇതോടെ ഷാന്‍ സൂര്യന്റെ ആളാണെന്നു ജോമോന്‍ ഉറപ്പിച്ചു. തുടര്‍ന്നു തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ജോമോന്റെ സംഘാംഗത്തെ എങ്ങനെയൊക്കെ മര്‍ദിച്ചോ അതുപോലെയെല്ലാം ഷാനിനെയും മര്‍ദിച്ചതായി പ്രതികള്‍ പോലീസിനോടു പറഞ്ഞു.