play-sharp-fill
ആശ്വാസമായി കോട്ടയം; ജില്ലയിൽ 591 പേർക്ക്  കോവിഡ്; 1094 പേർക്ക് രോഗമുക്തി

ആശ്വാസമായി കോട്ടയം; ജില്ലയിൽ 591 പേർക്ക് കോവിഡ്; 1094 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 578 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1094 പേർ രോഗമുക്തരായി. 4583 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 254 പുരുഷൻമാരും 259 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 4993 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 304396 പേർ കോവിഡ് ബാധിതരായി. 297177 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 53967 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-66

പനച്ചിക്കാട്-31

കാഞ്ഞിരപ്പള്ളി-20

മറവന്തുരുത്ത്, ചങ്ങനാശേരി-19

ആർപ്പൂക്കര-18

മുണ്ടക്കയം-17

രാമപുരം, വാഴൂർ, മീനച്ചിൽ-15

തിരുവാർപ്പ്, പുതുപ്പള്ളി, ഏറ്റുമാനൂർ, പാമ്പാടി-14

കുറിച്ചി, പാറത്തോട്-13

ചിറക്കടവ്, ഉഴവൂർ-12

കോരുത്തോട്-11

മണിമല-10

എലിക്കുളം, വിജയപുരം, എരുമേലി, കരൂർ, അതിരമ്പുഴ-9

വെള്ളൂർ, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, മാടപ്പള്ളി,പാലാ, അയ്മനം-8

വാകത്താനം, തിടനാട്, തീക്കോയി, പായിപ്പാട്, കാണക്കാരി, അയർക്കുന്നം-7

തൃക്കൊടിത്താനം, തലയോലപ്പറമ്പ്, കടുത്തുരുത്തി-6

തലനാട്, മുളക്കുളം, മൂന്നിലവ്-5

കൂട്ടിക്കൽ, വാഴപ്പള്ളി, വൈക്കം, മരങ്ങാട്ടുപിള്ളി, മീനടം, മണർകാട്-4

കുമരകം, കുറവിലങ്ങാട്, വെള്ളാവൂർ, കങ്ങഴ, തലപ്പലം-3

കല്ലറ, മേലുകാവ്, വെച്ചൂർ, നെടുംകുന്നം, പൂഞ്ഞാർ, കറുകച്ചാൽ, കൊഴുവനാൽ-2

മുത്തോലി, ഈരാറ്റുപേട്ട, വെളിയന്നൂർ,ഭരണങ്ങാനം, പള്ളിക്കത്തോട്, കൂരോപ്പട, അകലക്കുന്നം, ചെമ്പ്-1