play-sharp-fill
അതിശക്തമായ മഴ; കോട്ടയം എം സി റോഡിൽ വൈഡബ്ലുസിഎയ്ക്ക് എതിർവശത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണു; കാൽനടയാത്രക്കാരിക്ക്  ​ പരിക്ക്

അതിശക്തമായ മഴ; കോട്ടയം എം സി റോഡിൽ വൈഡബ്ലുസിഎയ്ക്ക് എതിർവശത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണു; കാൽനടയാത്രക്കാരിക്ക് ​ പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ശക്തമായ മഴയിൽ റോഡരികിലെ മതിലിടിഞ്ഞുവീണു. കാൽ നടയാത്രക്കാരിക്ക് പരിക്ക്. കോട്ടയം എം സി റോഡിൽ വൈഡബ്ലുസിക്ക് എതിർവശത്തെ വീടിൻെറെ പുതിയതായി നിർമ്മിച്ച മതിലാണ് ഇടിഞ്ഞുവീണത്. വത്സല സോമൻ(66) ആണ് പരിക്കേറ്റത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം

കോട്ടയം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. മണ്ണിനടിയിൽ അകപ്പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

അപകടത്തെത്തുടർന്ന് അല്പനേരം ​ഗതാ​ഗത തടസ്സമുണ്ടായി.

ട്രാഫിക്ക് എസ്എച്ച്ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group