71 വർഷത്തിനിടയിൽ റെക്കോർഡ് മഴയുമായി ജനുവരി ; പുതുവർഷത്തിൽ ആദ്യ എട്ട് ദിവസത്തിനിടയിൽ കോട്ടയത്തിന് ലഭിച്ചത് 20.9 മില്ലിമീറ്റർ മഴ : ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ

71 വർഷത്തിനിടയിൽ റെക്കോർഡ് മഴയുമായി ജനുവരി ; പുതുവർഷത്തിൽ ആദ്യ എട്ട് ദിവസത്തിനിടയിൽ കോട്ടയത്തിന് ലഭിച്ചത് 20.9 മില്ലിമീറ്റർ മഴ : ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം : കഴിഞ്ഞ കഴിഞ്ഞ 71 വർഷതിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച 2021 ലെ ജനുവരി സ്വന്തമാക്കി.35 വർഷം മുൻപ് (1985)ൽ ലഭിച്ച 61.2 മിമീ മഴയുടെ റെക്കോർഡ് ആദ്യ 8 ദിവസത്തിനുള്ളിൽ 2021 മറികടന്നു. ഈ കാലയളവിൽ 71.3 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്.

ജനുവരി മാസത്തിൽ യഥാർത്ഥത്തിൽ ലഭിക്കേണ്ട മഴ വെറും 8 മിമീ മാത്രമാണ്.എന്നാൽ പസഫിക് സമുദ്രത്തിൽ നിലവിലുള്ള ലാനിന സാഹചര്യം, ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസില്ലേഷൻ (എംജെഒ) അനുകൂല സാഹചര്യത്തിൽ വന്നതും റെക്കോർഡ് മഴയ്ക്ക് കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലും ഭേദപ്പെട്ട മഴ ലഭിച്ചു. ജനുവരി 1 മുതൽ 8 വരെ 73.1 മിമീ മഴയാണ് ജില്ലയിൽ ചെയ്തത്.

ഇന്നു രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ (മില്ലിമീറ്റർ കണക്കിൽ)

കുമരകം : 19.2
കാഞ്ഞിരപ്പള്ളി: 49.2
കോഴാ : 28.0
വൈക്കം: 26.1
കോട്ടയം: 20.6
പൂഞ്ഞാർ: 49.0