കോട്ടയം ജില്ലയിൽ മഴ കനക്കുന്നു; നെടുങ്കന്നം, കറുകച്ചാൽ, കങ്ങഴ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു.
നിലവിൽ കോട്ടയം, ചങ്ങനാശ്ശേരി ,വൈക്കം താലൂക്കുകളിൽ മഴയുണ്ട്. രാത്രി പെയ്ത കനത്ത മഴയിൽ നെടുങ്കന്നം,കറുകച്ചാൽ, കങ്ങഴ വില്ലേജ് പരിധിയിൽ പെട്ട കുറ്റിക്കൽ, പ്രായിപ്പള്ളി ,കങ്ങഴ,
ചെമ്പക്കര ,
ഇലക്കൊടിഞ്ഞി ഭാഗങ്ങളിൽ വെള്ളം കയറി.
വീഡിയോ കാണാം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം , ചങ്ങനാശ്ശേരി, പാമ്പാടി ഫയർ യൂണീറ്റുകൾ വെള്ളം കയറിയ വീടുകളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി സ്ഥലത്തേക്ക് പോയിട്ടുള്ളതായി പാമ്പാടി ഫയർ യൂണീറ്റിൽ നിന്നും അറിയിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Third Eye News Live
0