പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോട്ടയത്ത് കോട്ടമുറിയിലും, തെള്ളകത്തും ആക്രമണം നടത്തിയ നാലുപേര്‍ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോട്ടയത്ത് കോട്ടമുറിയിലും, തെള്ളകത്തും ആക്രമണം നടത്തിയ നാലുപേര്‍ അറസ്റ്റിൽ

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാലുപേര്‍ അറസ്റ്റിലായി. കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്.

കോട്ടയം തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. നാല് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരേയെും ഗുജറാത്തിൽ 15 പേരെയും ദില്ലിയിൽ 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്. മഹാരാഷ്ട്രയിൽ താനെയിൽ നിന്നാണ് 4 പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികിൽ നിന്നും രണ്ടു പേരെ മലേഗാവിൽ നിന്നും പിടികൂടി. മറാത്തവാഡ മേഖലയിൽ നിന്ന് 21 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുപിയിൽ ലക്നൗ, മീററ്റ് എന്നിവിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.