play-sharp-fill
കോട്ടയം പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ തെറിച്ചു വീണ നഴ്സിൻ്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി; കൂരോപ്പട സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം

കോട്ടയം പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ തെറിച്ചു വീണ നഴ്സിൻ്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി; കൂരോപ്പട സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: പൊന്‍കുന്നം കെ.വി ജംഗ്ഷനിൽ സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിൻ്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

കെ.വി.എം.എസ് ആശുപത്രിയില്‍ നഴ്‌സായ കൂരോപ്പട സ്വദേശിയായ അമ്പിളിയാണ് അപകടത്തിൽ ദാരുണമായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം.

പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ ലോറി പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ തെറിച്ചു വീണ അമ്പിളിയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി അമ്പിളി സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് മൃതദേഹം കെ.വി.എം.എസ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ജംഗ്‌ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.