play-sharp-fill
കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കി ജില്ലാ  പൊലീസ് മേധാവി; ജോലിയുടെ സമ്മര്‍ദ്ദവും, ടെന്‍ഷനും മറക്കാന്‍ കുമരകം വേമ്പനാട്ടുകായലിലൂടെയുള്ള ബോട്ട് സഞ്ചാരം;  പാട്ടും, കളികളും,തമാശകളുമായി ഒരു ദിനം

കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കി ജില്ലാ പൊലീസ് മേധാവി; ജോലിയുടെ സമ്മര്‍ദ്ദവും, ടെന്‍ഷനും മറക്കാന്‍ കുമരകം വേമ്പനാട്ടുകായലിലൂടെയുള്ള ബോട്ട് സഞ്ചാരം; പാട്ടും, കളികളും,തമാശകളുമായി ഒരു ദിനം

കോട്ടയം: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു വിഭാഗം പൊലീസുകാരാണ്.അവരുടെ ജോലിയുടെ സ്വഭാവം കൊണ്ടും, സമയബന്ധിതമല്ലാത്ത ജോലികൊണ്ടും ആണ് ഈ വിഭാഗക്കാര്‍ ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനം എന്ന നിലയ്ക്കാണ് ജില്ലാ പോലീസ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിനോദത്തിനായി ഒരു ദിനം എന്ന നിലയില്‍ ഉല്ലാസയാത്രയ്ക്കായി അനുമതി നല്‍കിയത്.

കളിയും, ചിരിയും പാട്ടുമൊക്കെയായി ഒരുമിച്ചൊരു വിനോദയാത്ര. കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജോലിയുടെ സമ്മര്‍ദ്ദവും, ടെന്‍ഷനും മറക്കാന്‍ ഒരു ദിവസത്തെ യാത്ര ഒരുങ്ങിയത്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മനസില്‍ വിരിഞ്ഞ ആശയമായിരുന്നു ഇത്.

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി നൂറോളം പൊലീസുദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത് . ഇതിനായി തിരഞ്ഞെടുത്തതാകട്ടെ കുമരകം വേമ്പനാട്ടുകായലിലൂടെയുള്ള ബോട്ട് സഞ്ചാരം. രാവിലെ പുറപ്പെട്ട് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന തരത്തിലുള്ള ബോട്ടിംഗ് പ്രോഗ്രാമാണ് കുമരകത്ത് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം അതിനായി നീക്കി വച്ചു കഴിഞ്ഞു. യാത്രയില്‍ കളികളും,തമാശകളും പറയുകയും ചിലര്‍ ഗാനങ്ങള്‍ ആലപിക്കുകയും, മിമിക്രിയും മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. മ

റ്റുചിലരാകട്ടെ അവരുടെ സര്‍വീസ് ജീവിതത്തിലെ അനുഭവങ്ങളെക്കുരിച്ച്‌ വാചാലരാവുകയും ചെയ്തു. ഈ യാത്ര എല്ലാവര്‍ക്കും വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്. തുടര്‍ന്നും ഇത്തരത്തിലുള്ള വിനോദങ്ങളില്‍ ബാക്കിയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്‌ ഘട്ടം ഘട്ടമായി നടത്താനും ജില്ലാ പോലീസ് ലക്ഷ്യമിടുന്നുണ്ട്.