play-sharp-fill
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക്  മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസുകൾ നടത്തി; ജില്ലാ പോലീസ് മേധാവി കെ കാർത്തിക്  ഉദ്ഘാടനം നിര്‍വഹിച്ചു

പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസുകൾ നടത്തി; ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം നിര്‍വഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: പരാതികളോ മറ്റ ആവശ്യങ്ങളുമായോ പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു.

പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ്‌ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും, മറ്റ് പൊതു ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ചുമാണ് ക്ലാസുകള്‍ നടത്തിയത്.

സ്റ്റേഷനുകളിലെ പി ആർ ഒ (പബ്ലിക് റിലേഷൻ ഓഫീസർ) മാര്‍, റൈറ്റർമാർ എന്നിവർക്കായിരുന്നു ക്ലാസുകൾ നടത്തിയത്. കോട്ടയം അഡീ. എസ്ലി വി.സുഗതന്‍, അഡ്വ. ജി.ശ്രീകുമാര്‍ (Former PRO of M.G University), ഷൈന്‍ കുമാര്‍ കെ.സി (ASI Computer Cell), മാത്യു പോള്‍ (SI Former PRO,Changanacherry PS) എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.