play-sharp-fill
ജോലിസമ്മർദം; മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ; കോട്ടയം ജില്ലയിൽ പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിക്കുന്നവരുടെ എണ്ണം കൂടുന്നു; കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര നടപടിയുമായി സർക്കാർ

ജോലിസമ്മർദം; മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ; കോട്ടയം ജില്ലയിൽ പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിക്കുന്നവരുടെ എണ്ണം കൂടുന്നു; കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര നടപടിയുമായി സർക്കാർ

കോട്ടയം: ജോലിസമ്മർദം, മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ മൂലം സംസ്ഥാന പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിക്കൽ (വിആർഎസ്) വാങ്ങി പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെന്ന് സർക്കാരിന്റെ പഠന റിപ്പോർട്ട്.

കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ജോലി വിടാൻ തയാറെടുക്കുന്നവരുടെ പട്ടിക ശേഖരിച്ചു തുടങ്ങി.

ഓഫീസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിആർഎസ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ റിപ്പോർട്ട് പറയുന്നു. 2023ൽ സെപ്റ്റംബർ വരെ മാത്രം 81 പേർ അപേക്ഷ നൽകി 60 വിരമിക്കൽ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ സ്വയം വിരമിച്ചത്. സ്വയം വിരമിച്ചവരിൽ 4 പേർ 15 വർഷത്തിനു മുകളിൽ സർവീസ് ബാക്കിയുള്ളവരാണ്. 16 പേർ 10 വർഷത്തിൽ താഴെ സർവീസ് ഉള്ളവർ. 128 പേർ 5 വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർ. ഭൂരിപക്ഷവും പുരുഷന്മാർ. 3 പേർ സ്ത്രീകളാണ്.

വിആർഎസ് നേടിയ 148 പേരിൽ സിവിൽ പൊലീസ് ഓഫിസർമാർ 13 പേരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ 42 പേരും സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാർ 2 പേരും എസ്ഐ– ഗ്രേഡ് എസ്ഐമാർ 47 പേരും എ എസ്ഐ– ഗ്രേഡ് എഎസ്ഐ മാർ 44 പേരുമാണ്. കൂടുതൽ പേർ സേന വിട്ടുപോകുന്നതു തടയാൻ സാമ്പത്തിക ആസൂത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോധവൽകരണം നടത്താനാണ് തീരുമാനം.