
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നഗ്ന വീഡിയോകളും, ഫോട്ടോകളും മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി.
ഭരണങ്ങാനം നെച്ചപ്പുഴ ഭാഗത്ത് ചിറക്കൽ വീട്ടിൽ ബെന്നി മകൻ സനു ബെന്നി (24) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ നഗ്ന വീഡിയോകളും, ഫോട്ടോകളും മൊബൈലിൽ പകർത്തി അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയുമായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ യുവാവ് ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് ഇയാളെ എറണാകുളം ജില്ലയില്‍ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എ.എസ്.ഐ സുദേവ്, സി.പി.ഓ മാരായ സുമേഷ്, രഞ്ജു, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.