അജ്ഞതയുടെ ഇരുട്ടില്‍ നിന്നും അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള കാല്‍വയ്‌പ്പ് ; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ ; വിദ്യാരംഭ ചടങ്ങുകള്‍ക്കായി ഒരുങ്ങി കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം
സ്വന്തം ലേഖകൻ
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സന്ധ്യയ്ക്ക് ക്ഷേത്രത്തില്‍ പൂജവയ്പ് നടക്കും, തുടർന്ന് മഹാനവമി നാളിലെ പ്രത്യേകം പൂജകള്‍ക്ക് ശേഷം വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കുന്നതിനായി ഇവിടെയെത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ആയുധ പൂജയ്ക്ക് പ്രാധാന്യം നല്‍കി നവരാത്രി ആഘോഷിക്കുമ്ബോള്‍ കേരളത്തില്‍ വിദ്യയ്ക്ക് പ്രാധാന്യം നല്‍കിയാണ് നവരാത്രി ആഘോഷം.
അജ്ഞതയുടെ ഇരുട്ടില്‍ നിന്നും അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള കാല്‍വയ്പാണ് നവരാത്രി . ദേവി സങ്കല്‍പത്തെ ഒൻപത് ഭാവങ്ങളിലായി ആരാധിച്ചാണ് നവരാത്രി ആചരണം .
Third Eye News Live
0