കോട്ടയം പാമ്പാടിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പാമ്പാടിക്ക് സമീപം പങ്ങടയിൽ പശുവിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
പാമ്പാടി: പാമ്പാടിയിൽ മിണ്ടാപ്രാണിയോട് ക്രൂരത . പാമ്പാടി പങ്ങടയിൽ പശുവിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതിയെ പാമ്പാടി പോലീസ് പിടികൂടി.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പങ്ങട ഷാപ്പുപടിക്ക് സമീപം മുത്തേടത്ത് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന സുരേഷിൻ്റെ പശുവിൻ്റെ കണ്ണിലും ദേഹത്തുമാണ് അയൽവാസിയായ ബിനോയി എന്നയാൾ ആസിഡ് ഒഴിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ സുരേഷ് പാമ്പാടി പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിൽ എടുത്തു
Third Eye News Live
0