കോട്ടയം പാമ്പാടിയിൽ വെള്ളപ്പൊക്ക ദുരിതം നേരിട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ജില്ലാ പോലീസ്
കോട്ടയം :വെള്ളപ്പൊക്ക ദുരിതം നേരിട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ജില്ലാ പോലീസ്.
കോട്ടയം പാമ്പാടിയിൽ വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരെ പാമ്പാടി എസ്. എച്ച്.ഓ പ്രശാന്ത് കുമാർ, എസ് ഐ മാരായ ലെബിമോൻ, ജോമോൻ സി.പി.ഓ മാരായ സുനിൽ,അനിൽ, സുനിൽ കുര്യൻ എന്നിവർ ഫയർഫോഴ്സിന്റെ സഹായത്താൽ കരയ്ക്ക് എത്തിക്കുന്നു.
അപ്രതീക്ഷിതമായാണ് പാമ്പാടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിഞ്ഞദിവസത്തെ മഴയിൽ വെള്ളം കയറിയത്. പല കുടുംബങ്ങളും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.
തുടർന്നാണ് ജില്ലാ പോലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. മഴയുമായി ബന്ധപ്പെട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായിരിക്കുവാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് എല്ലാ ഡി.വൈ.എസ്.പി മാർക്കും എസ്.എച്ച്. ഓ മാർക്കും നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group