play-sharp-fill
കോട്ടയം പാലായിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ

കോട്ടയം പാലായിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: പാലായിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെ(20) പാലാ സി.ഐ. കെ പി തോംസൺ അറസ്റ്റ് ചെയ്തു.


കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോയ പെൺകുട്ടിയെ പാലാ ടൗണിൽനിന്നും കൂട്ടിക്കൊണ്ട് പോയി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ട തിനെത്തുടർന്ന് കൗൺസിലിംഗ് നടത്തിയാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുണ്ട്

പാലാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്