play-sharp-fill
കോട്ടയം പാലായിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

കോട്ടയം പാലായിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

കോട്ടയം : കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷ് എസ് എൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുമേഷ് കൊല്ലം സ്വദേശിയാണ്.

കോട്ടയത്ത് സ്കൂളിൽ പീരിയോടിക്കൽ ഇൻസ്പെക്ഷൻ വേണ്ടി അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഈ തുക ശനിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് കൈമാറണമെന്ന് സുമേഷ് പറഞ്ഞു.

എന്നാൽ സ്കൂളിന്റെ മാനേജർ അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൈക്കൂലി തുക 7000 രൂപയാക്കി കുറച്ച് ഇന്ന് പാലാ ഭാഗത്ത് മറ്റൊരു ഇൻസ്പെക്ഷൻ നടത്തുന്ന സമയം പണം കൊണ്ട് കൊടുക്കാൻ നിർദ്ദേശിച്ചു. അതിൻ പ്രകാരം ആവലാതിക്കാരൻ പണം നൽകുന്നതിനിടയിലാണ് പ്രതി വിജിലൻസിന്റെ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group