play-sharp-fill
വൈദ്യുതകമ്പി പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി; പാലായിൽ ബൈക്ക് യാത്രികരായ അച്ഛനും മകളും അദ്ഭുതകരമായി രക്ഷപെട്ടു

വൈദ്യുതകമ്പി പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി; പാലായിൽ ബൈക്ക് യാത്രികരായ അച്ഛനും മകളും അദ്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

പാലാ : വൈദ്യുതകമ്പി പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി. ഉടൻതന്നെ വൈദ്യുതി നിലച്ചതിനാൽ ബൈക്ക് യാത്രികരായ അച്ഛനും മകളും അദ്ഭുതകരമായി രക്ഷപെട്ടു.


ചൊവ്വാഴ്ച രാവിലെ എട്ടിന് കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ കടനാട് പുളിഞ്ചുവട് ജങ്ഷനിലായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മേലുകാവ് ചാമപ്പാറയിൽ പി.വി. ജോർജ്(59), മകൾ ഫെമി(27) എന്നിവരുടെ ദേഹത്തേക്ക് മരക്കമ്പൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുതകമ്പി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പി ജോർജിന്റെ കഴുത്തിൽ കുരുങ്ങി. ഫെമിക്ക് ചെറിയതോതിൽ ഷോക്കേറ്റെങ്കിലും കമ്പി പൊട്ടിയതിന് പിന്നാലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

നിയന്ത്രണംവിട്ട ബൈക്ക് സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചുമറിഞ്ഞു. ഓടിക്കൂട്ടിയ നാട്ടുകാർ ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂകൾക്കുശേഷം ഇരുവരും ആശുപത്രിവിട്ടു. റോഡിന് സമീപത്തെ പുരയിടത്തിലെ ആഞ്ഞിലിമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണാണ് വൈദ്യുതകമ്പി പൊട്ടിയത്.

ഫോട്ടോഗ്രാഫറായ ജോർജ് ഫോട്ടോഗ്രാഫർ വൈഡ് ക്യാമറാ ക്ലബ്ബിന്റെ ജില്ലാ പ്രസിഡന്റാണ്. സംഘടനയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും.