12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം മാര്‍ച്ച് 16 മുതല്‍; നൽകുക കോര്‍ബെവാക്‌സ് വാക്‌സിന്‍
സ്വന്തം ലേഖിക
ന്യൂഡൽഹി: രാജ്യത്ത് 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം മാര്‍ച്ച് 16 മൂതല്‍ നല്‍കി തുങ്ങും.
കോര്‍ബെവാക്‌സ് വാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും ബുധനാഴ്ച മുതല്‍ നല്‍കി തുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരത് ബയോടെക്കിന്റെ കോവാക്സിനായുരുന്നു കുട്ടികള്‍ക്ക് നല്‍കിവന്നിരുന്നത്. 15 മുതല്‍ 18 വരെ പ്രായക്കാര്‍ക്കാണ് ഈ വാക്സിന്‍ നല്‍കുന്നത്.
കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് കുട്ടികളില്‍ കുത്തിവയ്ക്കാനായി കോവാക്സിന് അനുമതി ലഭിച്ചിരുന്നത്.
12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും കോര്‍ബെവാക്‌സ് വാക്‌സിന്‍ നല്‍കാമെന്ന് കവിഞ്ഞ ഡിസംബറില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) ശുപാര്‍ശ ചെയ്തിരുന്നു.
Third Eye News Live
0